സങ്കീർത്തനങ്ങൾ 20:1-7

സങ്കീർത്തനങ്ങൾ 20:1-7 MCV

കഷ്ടകാലത്തിൽ, യഹോവ നിങ്ങൾക്ക് ഉത്തരമരുളുമാറാകട്ടെ; യാക്കോബിൻ ദൈവത്തിന്റെ നാമം നിങ്ങളെ സംരക്ഷിക്കട്ടെ. അവിടന്ന് തിരുസന്നിധാനത്തിൽനിന്ന് നിങ്ങൾക്കു സഹായം അയയ്ക്കട്ടെ സീയോനിൽനിന്ന് അവിടന്ന് പിൻതുണയേകട്ടെ. നിങ്ങളുടെ യാഗാർപ്പണങ്ങൾ അവിടന്ന് ഓർക്കുമാറാകട്ടെ നിങ്ങളുടെ ഹോമയാഗങ്ങൾ അവിടത്തേക്ക് സ്വീകാര്യമായിരിക്കട്ടെ. സേലാ. അവിടന്ന് നിങ്ങളുടെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റട്ടെ നിങ്ങളുടെ ഉദ്യമങ്ങളെല്ലാം സഫലമാക്കട്ടെ. താങ്കളുടെ വിജയംനേടുമ്പോൾ ഞങ്ങൾ ആനന്ദഘോഷം മുഴക്കും ഞങ്ങളുടെ ദൈവത്തിൻ നാമത്തിൽ ഞങ്ങൾ വിജയക്കൊടികൾ പാറിക്കും. യഹോവ നിങ്ങളുടെ അപേക്ഷകളെല്ലാം സാധിപ്പിച്ചുനൽകട്ടെ. യഹോവ തന്റെ അഭിഷിക്തനെ മോചിപ്പിക്കുന്നുവെന്ന് ഞാൻ ഇപ്പോൾ അറിയുന്നു. അവിടത്തെ വലതുകരത്തിന്റെ രക്ഷാകരമായ ശക്തിയാൽ വിശുദ്ധ സ്വർഗത്തിൽനിന്ന് അവിടന്ന് അവന് ഉത്തരമരുളുന്നു. ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയംവെക്കുന്നു, എന്നാൽ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തിൽ ആശ്രയിക്കുന്നു.