യിരെമ്യാവ് 9:7-9

യിരെമ്യാവ് 9:7-9 MCV

അതിനാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ അവരെ സ്ഫുടംചെയ്തു പരിശോധിക്കും, എന്റെ ജനത്തിന്റെ പാപംനിമിത്തം മറ്റെന്തു ചെയ്യാൻ എനിക്കു കഴിയും? അവരുടെ നാവ് മാരകമായ ഒരു അമ്പാണ്; അതു വഞ്ചന സംസാരിക്കുന്നു. അവർ തങ്ങളുടെ അയൽവാസിയോട് വാകൊണ്ട് സൗഹൃദത്തോടെ സംസാരിക്കുന്നു, എന്നാൽ ഹൃദയത്തിൽ അവർക്കായി കെണിയൊരുക്കുന്നു. ഈ കാര്യംനിമിത്തം ഞാൻ അവരെ ശിക്ഷിക്കാതിരിക്കുമോ?” യഹോവ അരുളിച്ചെയ്യുന്നു. “ഇതുപോലെയുള്ള ഒരു ജനതയോട് ഞാൻ പകരം ചെയ്യാതിരിക്കുമോ?”