യെശയ്യാവ് 56:6-8

യെശയ്യാവ് 56:6-8 MCV

യഹോവയെ സേവിക്കാനും അവിടത്തെ നാമം സ്നേഹിക്കാനും അവിടത്തെ ദാസരായിരിക്കാനും യഹോവയോടു ചേർന്നിട്ടുള്ള എല്ലാ യെഹൂദേതരരെയും, ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്യുന്ന എല്ലാവരെയും— ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്ക് കൊണ്ടുവരും, എന്റെ പ്രാർഥനാലയത്തിൽ അവരെ സന്തുഷ്ടരാക്കിത്തീർക്കും. അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേൽ സ്വീകാര്യമായിത്തീരും. എന്റെ ആലയം സകലജനതകൾക്കുമുള്ള പ്രാർഥനാലയം എന്നു വിളിക്കപ്പെടും.” ഇസ്രായേലിന്റെ ഭ്രഷ്ടരെ ചേർത്തുകൊള്ളുന്ന യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: “എന്നോടു ചേർക്കപ്പെട്ടവർക്കു പുറമേ മറ്റുള്ളവരെയും ഞാൻ കൂട്ടിച്ചേർക്കും.”