യെശയ്യാവ് 48:5-7, 7-11

യെശയ്യാവ് 48:5-7 MCV

അതുകൊണ്ട് ഇക്കാര്യങ്ങൾ പണ്ടുതന്നെ ഞാൻ നിന്നെ അറിയിച്ചു; അതു സംഭവിക്കുംമുമ്പേ ഞാൻ നിന്നോടു പ്രഖ്യാപിച്ചു. ‘എന്റെ പ്രതിമകൾ അവ സാധ്യമാക്കിയെന്നും തടികൊണ്ടുള്ള വിഗ്രഹവും സ്വർണബിംബവും അവയ്ക്കുത്തരവിട്ടെന്നും,’ നീ പറയാതിരിക്കേണ്ടതിനുതന്നെ. നീ കേട്ടിട്ടുണ്ട്; ഇപ്പോൾ ഇവയെല്ലാം നോക്കിക്കൊൾക. നീ തന്നെ അതു സമ്മതിക്കുകയില്ലേ? “ഇപ്പോൾമുതൽ ഞാൻ പുതിയ കാര്യങ്ങളും നീ അറിഞ്ഞിട്ടില്ലാത്ത നിഗൂഢതകളും നിന്നെ അറിയിക്കുന്നു. ‘അതേ, ഞാൻ അതറിഞ്ഞിട്ടുണ്ട്,’ എന്നു നീ പറയാതിരിക്കേണ്ടതിന്, അവ പൂർവകാലത്തല്ല, ഇപ്പോൾത്തന്നെ സൃഷ്ടിക്കപ്പെട്ടവയാണ്; ഇന്നേദിവസത്തിനുമുമ്പ് നീ അതിനെപ്പറ്റി കേട്ടിട്ടേയില്ല.

യെശയ്യാവ് 48:7-11 MCV

‘അതേ, ഞാൻ അതറിഞ്ഞിട്ടുണ്ട്,’ എന്നു നീ പറയാതിരിക്കേണ്ടതിന്, അവ പൂർവകാലത്തല്ല, ഇപ്പോൾത്തന്നെ സൃഷ്ടിക്കപ്പെട്ടവയാണ്; ഇന്നേദിവസത്തിനുമുമ്പ് നീ അതിനെപ്പറ്റി കേട്ടിട്ടേയില്ല. നീ അതു കേട്ടിട്ടുമില്ല, അറിഞ്ഞിട്ടുമില്ല, പണ്ടുമുതലേ നിന്റെ ചെവി തുറന്നിട്ടുമില്ല. നീ വഞ്ചനയോടെ പെരുമാറുന്നു എന്നും ജനനംമുതൽതന്നെ നീ മത്സരിയെന്നു വിളിക്കപ്പെട്ടിരുന്നെന്നും ഞാൻ അറിയുന്നു. എന്റെ നാമംനിമിത്തം ഞാൻ എന്റെ ക്രോധം താമസിപ്പിക്കുന്നു; നീ പരിപൂർണമായും നശിപ്പിക്കപ്പെടാതിരിക്കേണ്ടതിന് എന്റെ സ്തുതിനിമിത്തം ഞാൻ അത് അടക്കിവെക്കും. ഇതാ, ഞാൻ നിന്നെ ശുദ്ധീകരിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; കഷ്ടതയുടെ തീച്ചൂളയിൽ ഞാൻ നിന്റെ മാറ്റ് ഉരച്ചിരിക്കുന്നു. എനിക്കുവേണ്ടി, എനിക്കുവേണ്ടിത്തന്നെ, ഞാൻ അതു ചെയ്യും. എന്നെ അശുദ്ധമാക്കാൻ ഞാൻ അനുവദിക്കുന്നതെങ്ങനെ? എന്റെ മഹത്ത്വം ഞാൻ മറ്റാർക്കും കൊടുക്കുകയില്ല.