പ്രവാസികൾ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ആലയം പണിയുന്നു എന്ന് യെഹൂദയുടെയും ബെന്യാമീന്റെയും ശത്രുക്കൾ കേട്ടപ്പോൾ അവർ സെരൂബ്ബാബേലിന്റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “ഞങ്ങളും നിങ്ങളോടു ചേർന്നുപണിയട്ടെ. നിങ്ങളെപ്പോലെതന്നെ നിങ്ങളുടെ ദൈവത്തെ അന്വേഷിക്കുന്നവരാണു ഞങ്ങൾ. ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂർരാജാവായ ഏസെർ-ഹദ്ദോന്റെ കാലംമുതൽ ഞങ്ങൾ അവിടത്തേക്ക് യാഗം കഴിക്കുകയും ചെയ്തുപോരുന്നു.” അതിനു സെരൂബ്ബാബേലും യോശുവയും ശേഷം ഇസ്രായേൽ പിതൃഭവനത്തലവന്മാരും അവരോടു പറഞ്ഞു: “ഞങ്ങളുടെ ദൈവത്തിന് ഒരു ആലയം പണിയുന്നതിൽ നിങ്ങൾക്കു ഞങ്ങളോടു പങ്കില്ല. പാർസിരാജാവായ കോരെശ്‌രാജാവ് ഞങ്ങളോടു കൽപ്പിച്ചതുപോലെ ഞങ്ങൾ തനിയേ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് അതു പണിതുകൊള്ളാം.” അപ്പോൾ ദേശവാസികൾ യെഹൂദാജനത്തെ നിരുത്സാഹപ്പെടുത്തി, പണി മുന്നോട്ടു കൊണ്ടുപോകാതവണ്ണം അവരെ ഭയപ്പെടുത്തി; അവർക്കെതിരേ പ്രവർത്തിച്ച് അവരുടെ പദ്ധതി തകർക്കേണ്ടതിന് പാർസിരാജാവായ കോരെശിന്റെ കാലം മുഴുവനും തുടർന്ന് പാർസിരാജാവായ ദാര്യാവേശിന്റെ ഭരണകാലംവരെയും കാര്യസ്ഥന്മാരെ കൈക്കൂലി കൊടുത്തു വശത്താക്കി.
എസ്രാ 4 വായിക്കുക
കേൾക്കുക എസ്രാ 4
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: എസ്രാ 4:1-5
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ