സങ്കീർത്തനങ്ങൾ 24

24
ദാവീദിന്റെ ഒരു സങ്കീർത്തനം.
1 # 1. കൊരിന്ത്യർ 10:26 ഭൂമിയും അതിന്റെ പൂർണ്ണതയും
ഭൂതലവും അതിന്റെ നിവാസികളും യഹോവെക്കുള്ളതാകുന്നു.
2സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു;
നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു.
3യഹോവയുടെ പർവ്വതത്തിൽ ആർ കയറും?
അവന്റെ വിശുദ്ധസ്ഥലത്തു ആർ നില്ക്കും?
4 # മത്തായി 5:8 വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ.
വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ.
5അവൻ യഹോവയോടു അനുഗ്രഹവും
തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.
6ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ;
യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നേ. സേലാ.
7വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ;
പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ;
മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
8മഹത്വത്തിന്റെ രാജാവു ആർ?
ബലവാനും വീരനുമായ യഹോവ യുദ്ധവീരനായ യഹോവ തന്നേ.
9വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ;
പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ;
മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
10മഹത്വത്തിന്റെ രാജാവു ആർ?
സൈന്യങ്ങളുടെ യഹോവ തന്നേ;
അവനാകുന്നു മഹത്വത്തിന്റെ രാജാവു. സേലാ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീർത്തനങ്ങൾ 24: വേദപുസ്തകം

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക