സങ്കീർത്തനങ്ങൾ 126

126
ആരോഹണഗീതം.
1യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ
ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.
2അന്നു ഞങ്ങളുടെ വായിൽ ചിരിയും
ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു.
യഹോവ അവരിൽ വങ്കാര്യങ്ങളെ ചെയ്തിരിക്കുന്നു
എന്നു ജാതികളുടെ ഇടയിൽ അന്നു പറഞ്ഞു.
3യഹോവ ഞങ്ങളിൽ വങ്കാര്യങ്ങളെ ചെയ്തിരിക്കുന്നു;
അതുകൊണ്ടു ഞങ്ങൾ സന്തോഷിക്കുന്നു.
4യഹോവേ, തെക്കെനാട്ടിലെ തോടുകളെപ്പോലെ
ഞങ്ങളുടെ പ്രവാസികളെ മടക്കിവരുത്തേണമേ.
5കണ്ണുനീരോടെ വിതെക്കുന്നവർ
ആർപ്പോടെ കൊയ്യും.
6വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു;
കറ്റ ചുമന്നും ആർത്തുംകൊണ്ടു വരുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീർത്തനങ്ങൾ 126: വേദപുസ്തകം

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക