സെഫ. 1:10-12

സെഫ. 1:10-12 IRVMAL

അന്ന് മത്സ്യഗോപുരത്തിൽനിന്ന് ഉച്ചത്തിലുള്ള ഒരു നിലവിളിയും യെരൂശലേമിന്‍റെ പുതിയ നഗരാംശത്തിൽനിന്ന് ഒരു മുറവിളിയും കുന്നുകളിൽനിന്ന് ഒരു ഝടഝടനാദവും ഉണ്ടാകും” എന്ന് യഹോവയുടെ അരുളപ്പാട്. മക്തേശ് നിവാസികളേ, മുറയിടുവിൻ; വ്യാപാരി ജനം എല്ലാം നശിച്ചുപോയല്ലോ; സകലദ്രവ്യവാഹകന്മാരും ഛേദിക്കപ്പെട്ടിരിക്കുന്നു. ആ കാലത്ത് ഞാൻ യെരൂശലേമിനെ വിളക്ക് കത്തിച്ച് പരിശോധിക്കുകയും യഹോവ ഗുണമോ ദോഷമോ ചെയ്യുകയില്ല എന്ന് പറഞ്ഞ് വീഞ്ഞു കുടിച്ച് കിടക്കുന്ന പുരുഷന്മാരെ സന്ദർശിക്കുകയും ചെയ്യും.