വെളി. 4:8-11

വെളി. 4:8-11 IRVMAL

നാലു ജീവികൾക്കും ആറു ചിറകുകൾ വീതം, അവയ്ക്കുള്ളിൽ നിറയെ കണ്ണുകളും ഉണ്ടായിരുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ സർവ്വശക്തനായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ ഭേദം കൂടാതെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തിൽ ഇരിക്കുന്നവന് ആ ജീവികൾ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും സിംഹാസനത്തിൽ ഇരിക്കുന്നവൻ്റെ മുമ്പിൽ ഇരുപത്തിനാല് മൂപ്പന്മാരും വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിക്കുകയും അവരുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇട്ടുകൊണ്ട്, ഞങ്ങളുടെ കർത്താവേ, മഹത്വവും, ബഹുമാനവും ശക്തിയും സ്വീകരിക്കുവാൻ നീ യോഗ്യൻ. നിന്‍റെ സന്തോഷത്തിനായി അവ ഉളവാകുകയും സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു.