സങ്കീ. 31:1-8

സങ്കീ. 31:1-8 IRVMAL

യഹോവേ, ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; അങ്ങേയുടെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ. അവിടുത്തെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ വേഗം വിടുവിക്കേണമേ. അവിടുന്ന്എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കുന്ന കോട്ടയായും ഇരിക്കേണമേ. അവിടുന്ന് എന്‍റെ പാറയും എന്‍റെ കോട്ടയുമല്ലോ; അങ്ങേയുടെ നാമംനിമിത്തം എന്നെ നടത്തി പരിപാലിക്കേണമേ. അവർ എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയിൽനിന്ന് എന്നെ വിടുവിക്കേണമേ; അവിടുന്ന് എന്‍റെ അഭയസ്ഥാനമാകുന്നുവല്ലോ. അങ്ങേയുടെ കയ്യിൽ ഞാൻ എന്‍റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, അവിടുന്ന് എന്നെ വീണ്ടെടുത്തിരിക്കുന്നു. മിഥ്യാമൂർത്തികളെ സേവിക്കുന്നവരെ ഞാൻ പകക്കുന്നു; ഞാനോ യഹോവയിൽ ആശ്രയിക്കുന്നു. ഞാൻ അങ്ങേയുടെ ദയയിൽ ആനന്ദിച്ച് സന്തോഷിക്കുന്നു; അവിടുന്ന് എന്‍റെ അരിഷ്ടത കണ്ടു എന്‍റെ പ്രാണസങ്കടങ്ങൾ അറിഞ്ഞിരിക്കുന്നു. ശത്രുവിന്‍റെ കയ്യിൽ അവിടുന്ന് എന്നെ ഏല്പിച്ചിട്ടില്ല; എന്‍റെ കാലുകൾ അങ്ങ് വിശാലസ്ഥലത്ത് നിർത്തിയിരിക്കുന്നു.