എന്‍റെ ആത്മാവ് എന്‍റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ അവിടുന്ന് എന്‍റെ പാത അറിയുന്നു. ഞാൻ നടക്കുന്ന പാതയിൽ അവർ എനിക്ക് ഒരു കെണി ഒളിച്ചുവച്ചിരിക്കുന്നു. എന്‍റെ വലത്തുഭാഗത്തേക്ക് നോക്കി കാണേണമേ; എന്നെ ശ്രദ്ധിക്കുന്നവൻ ആരുമില്ലല്ലോ. ശരണം എനിക്ക് നഷ്ടമായിരിക്കുന്നു; എന്‍റെ പ്രാണനുവേണ്ടി ആരും കരുതുന്നില്ല. യഹോവേ, ഞാൻ അങ്ങയോടു നിലവിളിച്ചു; “അവിടുന്ന് എന്‍റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത് എന്‍റെ ഓഹരിയും ആകുന്നു” എന്നു ഞാൻ പറഞ്ഞു. എന്‍റെ നിലവിളിക്ക് ചെവിതരണമേ. ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ അവരുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ.
സങ്കീ. 142 വായിക്കുക
കേൾക്കുക സങ്കീ. 142
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീ. 142:3-6
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ