സങ്കീ. 118:1-7
സങ്കീ. 118:1-7 IRVMAL
യഹോവയ്ക്കു സ്തോത്രം ചെയ്യുവീൻ; ദൈവം നല്ലവനല്ലയോ; ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത്. ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത് എന്നു യിസ്രായേൽ പറയട്ടെ. ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത് എന്നു അഹരോൻഗൃഹം പറയട്ടെ. ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത് എന്നു യഹോവാഭക്തർ പറയട്ടെ. ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി. യഹോവ എന്‍റെ പക്ഷത്തുണ്ട്; ഞാൻ ഭയപ്പെടുകയില്ല; മനുഷ്യൻ എന്നോട് എന്ത് ചെയ്യും? എന്നെ സഹായിക്കുവാനായി യഹോവ എന്‍റെ പക്ഷത്തുണ്ട്; എന്‍റെ ശത്രുക്കൾ പരാജയപ്പെടുന്നതു ഞാൻ കാണും.

