യെശ. 50:4-9

യെശ. 50:4-9 IRVMAL

തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന് യഹോവയായ കർത്താവ് എനിക്ക് ശിഷ്യന്മാരുടെ നാവ് തന്നിരിക്കുന്നു; അവൻ രാവിലെതോറും ഉണർത്തുന്നു; ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന് അവൻ എന്‍റെ ചെവി ഉണർത്തുന്നു. യഹോവയായ കർത്താവ് എന്‍റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിന്തിരിഞ്ഞതുമില്ല. അടിക്കുന്നവർക്ക്, ഞാൻ എന്‍റെ മുതുകും രോമം പറിക്കുന്നവർക്ക്, എന്‍റെ കവിളും കാണിച്ചുകൊടുത്തു; എന്‍റെ മുഖം നിന്ദയ്ക്കും തുപ്പലിനും മറച്ചിട്ടുമില്ല. യഹോവയായ കർത്താവ് എന്നെ സഹായിക്കും; അതുകൊണ്ട് ഞാൻ അമ്പരന്നുപോകുകയില്ല; അതുകൊണ്ട് ഞാൻ എന്‍റെ മുഖം തീക്കല്ലുപോലെ ആക്കിയിരിക്കുന്നു; ഞാൻ ലജ്ജിച്ചു പോകുകയില്ല എന്നു ഞാൻ അറിയുന്നു. എന്നെ നീതീകരിക്കുന്ന ദൈവം സമീപത്തുണ്ട്; എന്നോട് വാദിക്കുന്നവൻ ആര്‍? നമുക്കു തമ്മിൽ ഒന്ന് നോക്കാം; എന്‍റെ പ്രതിയോഗി ആര്‍? അവൻ ഇങ്ങുവരട്ടെ. ഇതാ, യഹോവയായ കർത്താവ് എന്നെ സഹായിക്കുന്നു; എന്നെ കുറ്റം വിധിക്കുന്നവൻ ആര്‍? അവരെല്ലാവരും വസ്ത്രംപോലെ പഴകിപ്പോകും? പുഴു അവരെ തിന്നുകളയും.