ഗലാ. 5:17-24

ഗലാ. 5:17-24 IRVMAL

ജഡമോഹങ്ങൾ പരിശുദ്ധാത്മാവിനും പരിശുദ്ധാത്മാവിന്‍റെ പ്രവർത്തികൾ ജഡത്തിനും വിരോധമായിരിക്കുന്നു. നിങ്ങൾ ഇച്ഛിക്കുന്നത് ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ. എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളെ നയിക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല. ജഡത്തിൻ്റെ പ്രവൃത്തികളോ ദുർന്നടപ്പ്, വ്യഭിചാരം, അശുദ്ധി, ഭോഗാസക്തി, വിഗ്രഹാരാധന, ആഭിചാരം, പക, വിവാദം, മത്സരം, ഉഗ്രകോപം, സ്പർദ്ധ, അസൂയ, ഹത്യ, മദ്യപാനം, വെറിക്കൂത്ത് മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു. എന്നാൽ ആത്മാവിന്‍റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം; ഈ വകയ്ക്ക് വിരോധമായി ഒരു ന്യായപ്രമാണവുമില്ല. ക്രിസ്തുയേശുവിനുള്ളവർ ജഡത്തെ അതിന്‍റെ ആസക്തികളോടും ദുർമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.

ഗലാ. 5:17-24 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ദൈവത്തിന് ഒന്നാം സ്ഥാനം നൽകുക ഗലാ. 5:17-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

ദൈവത്തിന് ഒന്നാം സ്ഥാനം നൽകുക

5 ദിവസം

നമ്മുടെ ജീവിതത്തിൽ ദൈവത്തിന് ഒന്നാം സ്ഥാനം നൽകുന്നത് ഒറ്റത്തവണയുള്ള ഒരു സംഭവമല്ല. . . ഇത് ഓരോ ക്രിസ്ത്യാനിയുടെയും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണ്. നിങ്ങൾ വിശ്വാസത്തിലേക്ക് വന്ന ഒരു പുതിയ വ്യക്തിയായാലും "അനുഭവസമ്പത്തുള്ള" ഒരു ക്രിസ്താനുഗാമിയായാലും, ഈ പ്ലാൻ മനസ്സിലാക്കാനും പ്രയോഗിക്കാനും എളുപ്പമുള്ളതും, വിജയകരമായ ക്രിസ്തീയ ജീവിതത്തിന് വളരെ ഫലപ്രദമായ സ്ട്രാറ്റജിയും ആണെന്ന് നിങ്ങൾ മനസ്സിലാക്കും. ഡേവിഡ് ജെ. സ്വാൻഡിന്റെ "ഔട്ട് ഓഫ് ദിസ് വേൾഡ്: എ ക്രിസ്ത്യൻ ഗൈഡ് ടു ഗ്രോത്ത് ആൻഡ് പർപ്പസ്" എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ് ഈ ഭാഗം.