റോമർ 12:2-8

റോമർ 12:2-8 MALOVBSI

ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ. ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ ദൈവം അവനവനു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു. ഒരു ശരീരത്തിൽ നമുക്കു പല അവയവങ്ങൾ ഉണ്ടല്ലോ; എല്ലാ അവയവങ്ങൾക്കും പ്രവൃത്തി ഒന്നല്ലതാനും; അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു. ആകയാൽ നമുക്കു ലഭിച്ച കൃപയ്ക്ക് ഒത്തവണ്ണം വെവ്വേറേ വരം ഉള്ളതുകൊണ്ട് പ്രവചനം എങ്കിൽ വിശ്വാസത്തിന് ഒത്തവണ്ണം, ശുശ്രൂഷ എങ്കിൽ ശുശ്രൂഷയിൽ, ഉപദേശിക്കുന്നവൻ എങ്കിൽ ഉപദേശത്തിൽ, പ്രബോധിപ്പിക്കുന്നവൻ എങ്കിൽ പ്രബോധനത്തിൽ, ദാനം ചെയ്യുന്നവൻ ഏകാഗ്രതയോടെ, ഭരിക്കുന്നവൻ ഉത്സാഹത്തോടെ, കരുണ ചെയ്യുന്നവൻ പ്രസന്നതയോടെ ആകട്ടെ.

റോമർ 12:2-8 - നുള്ള വീഡിയോ

റോമർ 12:2-8 എന്നതിനുള്ള വചനത്തിന്റെ ചിത്രം

റോമർ 12:2-8 - ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.
ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ ദൈവം അവനവനു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു. ഒരു ശരീരത്തിൽ നമുക്കു പല അവയവങ്ങൾ ഉണ്ടല്ലോ; എല്ലാ അവയവങ്ങൾക്കും പ്രവൃത്തി ഒന്നല്ലതാനും; അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു. ആകയാൽ നമുക്കു ലഭിച്ച കൃപയ്ക്ക് ഒത്തവണ്ണം വെവ്വേറേ വരം ഉള്ളതുകൊണ്ട് പ്രവചനം എങ്കിൽ വിശ്വാസത്തിന് ഒത്തവണ്ണം, ശുശ്രൂഷ എങ്കിൽ ശുശ്രൂഷയിൽ, ഉപദേശിക്കുന്നവൻ എങ്കിൽ ഉപദേശത്തിൽ, പ്രബോധിപ്പിക്കുന്നവൻ എങ്കിൽ പ്രബോധനത്തിൽ, ദാനം ചെയ്യുന്നവൻ ഏകാഗ്രതയോടെ, ഭരിക്കുന്നവൻ ഉത്സാഹത്തോടെ, കരുണ ചെയ്യുന്നവൻ പ്രസന്നതയോടെ ആകട്ടെ.

റോമർ 12:2-8 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു റോമർ 12:2-8 സത്യവേദപുസ്തകം OV Bible (BSI)

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

3 ദിവസങ്ങളിൽ

ശ്രദ്ധാശൈഥില്യങ്ങളുടെയും വെല്ലുവിളികളുടെയും ലോകത്ത്, ലക്ഷ്യബോധവും വിശ്വസ്തവുമായ ജീവിതം നയിക്കുന്നതിന് നമ്മുടെ ഹൃദയങ്ങളെ കാത്തുസൂക്ഷിക്കുന്നത് അത്യന്താപേക്ഷിതമാണ്. പിറുപിറുക്കൽ, സമപ്രായക്കാരുടെ സമ്മർദ്ദം, അലംഭാവം എന്നിവ പോലുള്ള പൊതുവായ പോരാട്ടങ്ങൾ പര്യവേക്ഷണം ചെയ്ത് ചെയ്യാൻ തിരുവെഴുത്തുകളിൽ വേരൂന്നിയ പ്രായോഗിക പാഠങ്ങൾ വാഗ്ദാനം ചെയ്യാൻ നാം ഇതിലൂടെ പരിശ്രമിക്കുന്നു. ജീവിതത്തിൻ്റെ പരീക്ഷണങ്ങളെ നേരിടാനും അവരുടെ വിശ്വാസം ശക്തിപ്പെടുത്താനും അവരുടെ ഹൃദയങ്ങളെ ദൈവേഷ്ടവുമായി യോജിപ്പിക്കാനും വിശ്വാസികളെ സഹായിക്കുന്നതിന് ഓരോ ദിവസവും ഉൾക്കാഴ്ചകളും പ്രവർത്തനക്ഷമമായ നടപടികളും നൽകുന്നു. ദൈവത്തിന്റെ മഹത്വത്തിനായി മനഃപൂർവം ജീവിക്കാൻ നമുക്ക് ഒന്നു ചേർന്ന് യാത്ര ചെയ്യാം.