അവൻ ഏഴാം മുദ്ര പൊട്ടിച്ചപ്പോൾ സ്വർഗത്തിൽ ഏകദേശം അര മണിക്കൂറോളം മൗനത ഉണ്ടായി. അപ്പോൾ ദൈവസന്നിധിയിൽ ഏഴു ദൂതന്മാർ നില്ക്കുന്നത് ഞാൻ കണ്ടു; അവർക്ക് ഏഴു കാഹളം ലഭിച്ചു. മറ്റൊരു ദൂതൻ ഒരു സ്വർണധൂപകലശവുമായി വന്നു യാഗപീഠത്തിനരികെ നിന്നു. സിംഹാസനത്തിൻ മുമ്പിലുള്ള സ്വർണപീഠത്തിന്മേൽ സകല വിശുദ്ധന്മാരുടെയും പ്രാർഥനയോടു ചേർക്കേണ്ടതിനു വളരെ ധൂപവർഗം അവനു കൊടുത്തു. ധൂപവർഗത്തിന്റെ പുക വിശുദ്ധന്മാരുടെ പ്രാർഥനയോടുകൂടെ ദൂതന്റെ കൈയിൽനിന്നു ദൈവസന്നിധിയിലേക്കു കയറി. ദൂതൻ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനൽ നിറച്ചു ഭൂമിയിലേക്ക് എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി. ഏഴു കാഹളമുള്ള ദൂതന്മാർ എഴുവരും കാഹളം ഊതുവാൻ ഒരുങ്ങിനിന്നു.
വെളിപ്പാട് 8 വായിക്കുക
കേൾക്കുക വെളിപ്പാട് 8
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: വെളിപ്പാട് 8:1-6
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ