സങ്കീർത്തനങ്ങൾ 69:13-16

സങ്കീർത്തനങ്ങൾ 69:13-16 MALOVBSI

ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാർഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ, നിന്റെ രക്ഷാവിശ്വസ്തതയാൽതന്നെ, എനിക്കുത്തരമരുളേണമേ. ചേറ്റിൽനിന്ന് എന്നെ കയറ്റേണമേ; ഞാൻ താണുപോകരുതേ; എന്നെ പകയ്ക്കുന്നവരുടെ കൈയിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ വിടുവിക്കേണമേ. ജലപ്രവാഹം എന്റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴി എന്നെ അടച്ചുകൊള്ളുകയുമരുതേ. യഹോവേ, എനിക്കുത്തരമരുളേണമേ; നിന്റെ ദയ നല്ലതല്ലോ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എങ്കലേക്കു തിരിയേണമേ