സങ്കീർത്തനങ്ങൾ 50:16-23

സങ്കീർത്തനങ്ങൾ 50:16-23 MALOVBSI

എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു: നീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും എന്റെ നിയമത്തെ നിന്റെ വായിൽ എടുപ്പാനും നിനക്കെന്തു കാര്യം? നീ ശാസനയെ വെറുത്ത് എന്റെ വചനങ്ങളെ നിന്റെ പുറകിൽ എറിഞ്ഞുകളയുന്നുവല്ലോ. കള്ളനെ കണ്ടാൽ നീ അവന് അനുകൂലപ്പെടുന്നു; വ്യഭിചാരികളോട് നീ പങ്കു കൂടുന്നു. നിന്റെ വായ് നീ ദോഷത്തിനു വിട്ടുകൊടുക്കുന്നു; നിന്റെ നാവ് വഞ്ചന പിണയ്ക്കുന്നു. നീ ഇരുന്നു നിന്റെ സഹോദരനു വിരോധമായി സംസാരിക്കുന്നു; നിന്റെ അമ്മയുടെ മകനെക്കുറിച്ച് അപവാദം പറയുന്നു. ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ ഞാൻ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാൽ ഞാൻ നിന്നെ ശാസിച്ചു നിന്റെ കണ്ണിൻമുമ്പിൽ അവയെ നിരത്തിവയ്ക്കും. ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല. സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്ത്വപ്പെടുത്തുന്നു; തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവനു ഞാൻ ദൈവത്തിന്റെ രക്ഷയെ കാണിക്കും.