സങ്കീർത്തനങ്ങൾ 22:27-31

സങ്കീർത്തനങ്ങൾ 22:27-31 MALOVBSI

ഭൂമിയുടെ അറുതികളൊക്കെയും ഓർത്തു യഹോവയിങ്കലേക്കു തിരിയും; ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും; രാജത്വം യഹോവയ്ക്കുള്ളതല്ലോ; അവൻ ജാതികളെ ഭരിക്കുന്നു. ഭൂമിയിൽ പുഷ്‍ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും; പൊടിയിലേക്ക് ഇറങ്ങുന്നവരെല്ലാവരും അവന്റെ മുമ്പാകെ കുമ്പിടും; തന്റെ പ്രാണനെ രക്ഷിപ്പാൻ കഴിയാത്തവനുംകൂടെ. ഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോട് യഹോവയെക്കുറിച്ചു കീർത്തിക്കും. അവർ വന്ന്, ജനിപ്പാനുള്ള ജനത്തോട് അവൻ നിവർത്തിച്ചിരിക്കുന്നു എന്ന് അവന്റെ നീതിയെ വർണിക്കും.