സങ്കീർത്തനങ്ങൾ 136:1-26

സങ്കീർത്തനങ്ങൾ 136:1-26 MALOVBSI

യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്. ദൈവാധിദൈവത്തിനു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളത്. കർത്താധികർത്താവിനു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളത്. ഏകനായി മഹാദ്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്- അവന്റെ ദയ എന്നേക്കുമുള്ളത്. ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. പകൽ വാഴുവാൻ സൂര്യനെയും- അവന്റെ ദയ എന്നേക്കുമുള്ളത്. രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ- അവന്റെ ദയ എന്നേക്കുമുള്ളത്. ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. അതിന്റെ നടുവിൽക്കൂടി യിസ്രായേലിനെ കടത്തിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്- അവന്റെ ദയ എന്നേക്കുമുള്ളത്. തന്റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. മഹാരാജാക്കന്മാരെ സംഹരിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. അമോര്യരുടെ രാജാവായ സീഹോനെയും- അവന്റെ ദയ എന്നേക്കുമുള്ളത്. ബാശാൻരാജാവായ ഓഗിനെയും- അവന്റെ ദയ എന്നേക്കുമുള്ളത്. അവരുടെ ദേശത്തെ അവകാശമായി കൊടുത്തു- അവന്റെ ദയ എന്നേക്കുമുള്ളത്. തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ- അവന്റെ ദയ എന്നേക്കുമുള്ളത്. നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്- അവന്റെ ദയ എന്നേക്കുമുള്ളത്. നമ്മുടെ വൈരികളുടെ കൈയിൽനിന്നു നമ്മെ വിടുവിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. സകല ജഡത്തിനും ആഹാരം കൊടുക്കുന്നവന്- അവന്റെ ദയ എന്നേക്കുമുള്ളത്. സ്വർഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളത്.