സദൃശവാക്യങ്ങൾ 5:7-14

സദൃശവാക്യങ്ങൾ 5:7-14 MALOVBSI

ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ വായിലെ മൊഴികളെ വിട്ടുമാറരുത്. നിന്റെ വഴിയെ അവളോട് അകറ്റുക; അവളുടെ വീട്ടിന്റെ വാതിലോട് അടുക്കരുത്. നിന്റെ യൗവ്വനശക്തി അന്യന്മാർക്കും നിന്റെ ആണ്ടുകൾ ക്രൂരനും കൊടുക്കരുത്. കണ്ടവർ നിന്റെ സമ്പത്ത് തിന്നുകളയരുത്. നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടിൽ ആയിപ്പോകരുത്. നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ട് നീ ഒടുവിൽ നെടുവീർപ്പിട്ടുകൊണ്ട്: അയ്യോ! ഞാൻ പ്രബോധനം വെറുക്കയും എന്റെ ഹൃദയം ശാസനയെ നിരസിക്കയും ചെയ്തുവല്ലോ. എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്ക് ഞാൻ അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവർക്കു ഞാൻ ചെവികൊടുത്തില്ല. സഭയുടെയും സംഘത്തിന്റെയും മധ്യേ ഞാൻ ഏകദേശം സകല ദോഷത്തിലും അകപ്പെട്ടുപോയല്ലോ എന്നിങ്ങനെ പറവാൻ സംഗതി വരരുത്.