മകനേ, ജ്ഞാനത്തിനു ചെവികൊടുക്കയും ബോധത്തിനു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന് എന്റെ വചനങ്ങളെ കൈക്കൊണ്ട് എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, നീ ബോധത്തിനായി വിളിച്ച് വിവേകത്തിനായി ശബ്ദം ഉയർത്തുന്നു എങ്കിൽ, അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ച് നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും. യഹോവയല്ലോ ജ്ഞാനം നല്കുന്നത്; അവന്റെ വായിൽനിന്ന് പരിജ്ഞാനവും വിവേകവും വരുന്നു. അവൻ നേരുള്ളവർക്ക് രക്ഷ സംഗ്രഹിച്ചു വയ്ക്കുന്നു: നിഷ്കളങ്കമായി നടക്കുന്നവർക്ക് അവൻ ഒരു പരിച തന്നെ. അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു. അങ്ങനെ നീ നീതിയും ന്യായവും നേരും സകല സന്മാർഗവും ഗ്രഹിക്കും. ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന് ഇമ്പമായിരിക്കും. വകതിരിവ് നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.
സദൃശവാക്യങ്ങൾ 2 വായിക്കുക
കേൾക്കുക സദൃശവാക്യങ്ങൾ 2
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 2:1-11
5 ദിവസം
അനുഗൃഹീതവും സമൃദ്ധവുമായ വരുമാനം നേടുന്നത് ശരിയായ നിക്ഷേപം നടത്തുന്നതിലൂടെയാണ് ആരംഭിക്കുന്നത്. നിങ്ങൾ ഒരു പുതിയ ക്രിസ്ത്യാനി ആണെങ്കിൽ, നിങ്ങളുടെ വിശ്വാസത്തിൽ ദൈവവചനം പതിവായി ധ്യാനിക്കുന്നതിനേക്കാൾ വലിയ നിക്ഷേപം മറ്റൊന്നില്ല. എല്ലാ ദിവസവും ഇത് ഫലപ്രദമായി വായിക്കാനും മനസ്സിലാക്കാനും പ്രയോഗിക്കാനും നിങ്ങളെ സഹായിക്കുന്നതിനായി ഇവിടെ തുടങ്ങുക. ഡേവിഡ് ജെ. സ്വാൻഡിന്റെ "ഔട്ട് ഓഫ് ദിസ് വേൾഡ്: എ ക്രിസ്ത്യൻ ഗൈഡ് ടു ഗ്രോത്ത് ആൻഡ് പർപ്പസ്" എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ് ഈഭാഗം.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ