ലൂക്കൊസ് 5:33-39

ലൂക്കൊസ് 5:33-39 MALOVBSI

അവർ അവനോട്: യോഹന്നാന്റെ ശിഷ്യന്മാർ കൂടെക്കൂടെ ഉപവസിച്ചു പ്രാർഥന കഴിച്ചുവരുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെതന്നെ ചെയ്യുന്നു; നിന്റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു. യേശു അവരോട്: മണവാളൻ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോൾ അവരെ ഉപവാസം ചെയ്യിപ്പാൻ കഴിയുമോ? മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്ന്, ആ കാലത്ത്, അവർ ഉപവസിക്കും എന്നു പറഞ്ഞു. ഒരു ഉപമയും അവരോട് പറഞ്ഞു: ആരും കോടിത്തുണിക്കണ്ടം കീറിയെടുത്ത് പഴയ വസ്ത്രത്തോടു ചേർത്ത് തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയ കണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും. ആരും പുതുവീഞ്ഞ് പഴയതുരുത്തിയിൽ പകരുമാറില്ല; പകർന്നാൽ പുതുവീഞ്ഞ് തുരുത്തിയെ പൊളിച്ച് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും; പുതുവീഞ്ഞ് പുതിയതുരുത്തിയിൽ അത്രേ പകർന്നുവയ്ക്കേണ്ടത്. പിന്നെ പഴയതു കുടിച്ചിട്ട് ആരും പുതിയത് ഉടനെ ആഗ്രഹിക്കുന്നില്ല; പഴയത് ഏറെ നല്ലത് എന്നു പറയും.