യോശുവ 16

16
1യോസേഫിന്റെ മക്കൾക്കു കിട്ടിയ അവകാശം: യെരീഹോവിന്റെ സമീപത്തു യോർദ്ദാൻ തുടങ്ങി കിഴക്ക് യെരീഹോ വെള്ളത്തിങ്കൽ മരുഭൂമിയിൽ തന്നെ തുടങ്ങി യെരീഹോവിൽനിന്നു മലനാടുവഴിയായി ബേഥേലിലേക്കു കയറി 2ബേഥേലിൽനിന്ന് ലൂസിനു ചെന്ന് അർക്ക്യരുടെ അതിരായ അതാരോത്തിനു കടന്ന് പടിഞ്ഞാറോട്ട് 3യഫ്ലേത്യരുടെ അതിരിലേക്ക് താഴത്തെ ബേത്ത്-ഹോരോന്റെ അതിർവരെ, ഗേസെർവരെ തന്നെ, ഇറങ്ങിച്ചെന്ന് സമുദ്രത്തിങ്കൽ അവസാനിക്കുന്നു. 4അങ്ങനെ യോസേഫിന്റെ പുത്രന്മാരായ മനശ്ശെയ്ക്കും എഫ്രയീമിനും അവകാശം ലഭിച്ചു. 5എഫ്രയീമിന്റെ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ ദേശം ഏതെന്നാൽ: കിഴക്ക് അവരുടെ അവകാശത്തിന്റെ അതിർ മേലത്തെ ബേത്ത്-ഹോരോൻവരെ അതാരോത്ത്-അദ്ദാർ ആയിരുന്നു. 6ആ അതിർ മിഖ്മെഥാത്തിന്റെ വടക്കുകൂടി പടിഞ്ഞാറോട്ടു ചെന്ന് താനത്ത്-ശീലോവരെ കിഴക്കോട്ടു തിരിഞ്ഞ് അതിനരികത്തുകൂടി യാനോഹയുടെ കിഴക്കു കടന്ന് 7യാനോഹയിൽനിന്ന് അതാരോത്തിനും നാരാത്തിനും ഇറങ്ങി യെരീഹോവിൽ എത്തി യോർദ്ദാങ്കൽ അവസാനിക്കുന്നു. 8തപ്പൂഹയിൽനിന്ന് ആ അതിർ പടിഞ്ഞാറോട്ട് കാനാ തോടുവരെ ചെന്ന് സമുദ്രത്തിങ്കൽ അവസാനിക്കുന്നു. എഫ്രയീംഗോത്രത്തിനു കുടുംബംകുടുംബമായി കിട്ടിയ ഈ അവകാശം കൂടാതെ 9മനശ്ശെമക്കളുടെ അവകാശത്തിന്റെ ഇടയിൽ എഫ്രയീംമക്കൾക്കു വേർതിരിച്ചുകൊടുത്ത പട്ടണങ്ങളൊക്കെയും അവയുടെ ഗ്രാമങ്ങളുംകൂടെ ഉണ്ടായിരുന്നു. 10എന്നാൽ അവർ ഗെസേരിൽ പാർത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഇന്നുവരെ എഫ്രയീമ്യരുടെ ഇടയിൽ ഊഴിയവേല ചെയ്തു പാർത്തുവരുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യോശുവ 16: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക