യോശുവ 15:13-19

യോശുവ 15:13-19 MALOVBSI

യഹോവ യോശുവയോടു കല്പിച്ചതുപോലെ അവൻ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ട് അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോൻ കൊടുത്തു. അവിടെനിന്ന് കാലേബ് അനാക്കിന്റെ പുത്രന്മാരായ ശേശായി, അഹീമാൻ, തൽമായി എന്നീ മൂന്ന് അനാക്യരെ നീക്കിക്കളഞ്ഞു. അവിടെനിന്ന് അവൻ ദെബീർനിവാസികളുടെ നേരേ ചെന്നു; ദെബീരിന്റെ പേർ മുമ്പേ കിര്യത്ത്-സേഫെർ എന്നായിരുന്നു. കിര്യത്ത്-സേഫെർ ജയിക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്ന് കാലേബ് പറഞ്ഞു. കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നീയേൽ അതിനെ പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവനു ഭാര്യയായി കൊടുത്തു. അവൾ വന്നാറെ തന്റെ അപ്പനോട് ഒരു നിലം ചോദിപ്പാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട്: നിനക്ക് എന്തു വേണം എന്നു ചോദിച്ചു. എനിക്ക് ഒരു അനുഗ്രഹം തരേണം; നീ എന്നെ തെക്കേ ദേശത്തേക്കല്ലോ കൊടുത്തിരിക്കുന്നത്; നീരുറവുകളെയുംകൂടെ എനിക്കു തരേണം എന്ന് അവൾ ഉത്തരം പറഞ്ഞു. അവൻ അവൾക്കു മലയിലും താഴ്‌വരയിലും നീരുറവുകളെ കൊടുത്തു.