ഉൽപത്തി 10:21-32

ഉൽപത്തി 10:21-32 MALOVBSI

ഏബെരിന്റെ പുത്രന്മാർക്കൊക്കെയും പിതാവും യാഫെത്തിന്റെ ജ്യേഷ്ഠനുമായ ശേമിനും പുത്രന്മാർ ജനിച്ചു. ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം. അരാമിന്റെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥർ, മശ്. അർപ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു. ഏബെരിനു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തനു പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയത്; അവന്റെ സഹോദരനു യൊക്താൻ എന്നു പേർ. യൊക്താനോ: അൽമോദാദ്, ശാലെഫ്, ഹസർമ്മാവെത്ത്, യാരഹ്, ഹദോരാം, ഊസാൽ, ദിക്ലാ, ഓബാൽ, അബീമയേൽ, ശെബ, ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവർ എല്ലാവരും യൊക്താന്റെ പുത്രന്മാർ ആയിരുന്നു. അവരുടെ വാസസ്ഥലം മേശാ തുടങ്ങി കിഴക്കൻ മലയായ സെഫാർവരെ ആയിരുന്നു. ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ശേമിന്റെ പുത്രന്മാർ. ഇവർതന്നെ ജാതിജാതിയായും കുലം കുലമായും നോഹയുടെ പുത്രന്മാരുടെ വംശങ്ങൾ. അവരിൽനിന്നാകുന്നു ജലപ്രളയത്തിന്റെശേഷം ഭൂമിയിൽ ജാതികൾ പിരിഞ്ഞുപോയത്.

ഉൽപത്തി 10:21-32 - നുള്ള വീഡിയോ