ജഡാഭിലാഷം ആത്മാവിനും ആത്മാഭിലാഷം ജഡത്തിനും വിരോധമായിരിക്കുന്നു; നിങ്ങൾ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ. ആത്മാവിനെ അനുസരിച്ചു നടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല. ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പ്, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പേ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു. ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം; ഈ വകയ്ക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല. ക്രിസ്തുയേശുവിനുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.
ഗലാത്യർ 5 വായിക്കുക
കേൾക്കുക ഗലാത്യർ 5
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഗലാത്യർ 5:17-24
5 ദിവസം
നമ്മുടെ ജീവിതത്തിൽ ദൈവത്തിന് ഒന്നാം സ്ഥാനം നൽകുന്നത് ഒറ്റത്തവണയുള്ള ഒരു സംഭവമല്ല. . . ഇത് ഓരോ ക്രിസ്ത്യാനിയുടെയും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണ്. നിങ്ങൾ വിശ്വാസത്തിലേക്ക് വന്ന ഒരു പുതിയ വ്യക്തിയായാലും "അനുഭവസമ്പത്തുള്ള" ഒരു ക്രിസ്താനുഗാമിയായാലും, ഈ പ്ലാൻ മനസ്സിലാക്കാനും പ്രയോഗിക്കാനും എളുപ്പമുള്ളതും, വിജയകരമായ ക്രിസ്തീയ ജീവിതത്തിന് വളരെ ഫലപ്രദമായ സ്ട്രാറ്റജിയും ആണെന്ന് നിങ്ങൾ മനസ്സിലാക്കും. ഡേവിഡ് ജെ. സ്വാൻഡിന്റെ "ഔട്ട് ഓഫ് ദിസ് വേൾഡ്: എ ക്രിസ്ത്യൻ ഗൈഡ് ടു ഗ്രോത്ത് ആൻഡ് പർപ്പസ്" എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ് ഈ ഭാഗം.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ