എസ്രാ 8:21-23

എസ്രാ 8:21-23 MALOVBSI

അനന്തരം ഞങ്ങൾ ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങളെത്തന്നെ താഴ്ത്തേണ്ടതിനും ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ഞങ്ങളുടെ സകല സമ്പത്തിനുംവേണ്ടി ശുഭയാത്ര അവനോടു യാചിക്കേണ്ടതിനും ഞാൻ അവിടെ അഹവാ ആറ്റിന്റെ അരികെവച്ച് ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി. ഞങ്ങളുടെ ദൈവത്തിന്റെ കൈ അവനെ അന്വേഷിക്കുന്ന ഏവർക്കും അനുകൂലമായും അവനെ ഉപേക്ഷിക്കുന്ന ഏവർക്കും പ്രതികൂലമായും ഇരിക്കുന്നു എന്നു ഞങ്ങൾ രാജാവിനോടു പറഞ്ഞിരുന്നതുകൊണ്ട് വഴിയിൽ ശത്രുവിന്റെ നേരേ ഞങ്ങൾക്കു തുണയായിരിക്കേണ്ടതിന് പടയാളികളെയും കുതിരച്ചേവകരെയും രാജാവിനോടു ചോദിപ്പാൻ ഞാൻ ലജ്ജിച്ചിരുന്നു. അങ്ങനെ ഞങ്ങൾ ഉപവസിച്ചു ഞങ്ങളുടെ ദൈവത്തോട് അതിനെക്കുറിച്ചു പ്രാർഥിച്ചു; അവൻ ഞങ്ങളുടെ പ്രാർഥന കേട്ടു.