പുറപ്പാട് 34:4-7

പുറപ്പാട് 34:4-7 MALOVBSI

അങ്ങനെ മോശെ മുമ്പിലത്തേവപോലെ രണ്ടു കല്പലക ചെത്തി, അതികാലത്ത് എഴുന്നേറ്റ് യഹോവ തന്നോടു കല്പിച്ചതുപോലെ സീനായിപർവതത്തിൽ കയറി; കല്പലക രണ്ടും കൈയിൽ എടുത്തു കൊണ്ടുപോയി. അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവിടെ അവന്റെ അടുക്കൽനിന്നു യഹോവയുടെ നാമത്തെ ഘോഷിച്ചു. യഹോവ അവന്റെ മുമ്പാകെ കടന്നു ഘോഷിച്ചത് എന്തെന്നാൽ: യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. ആയിരം ആയിരത്തിനു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതേ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദർശിക്കുന്നവൻ.

പുറപ്പാട് 34:4-7 - നുള്ള വീഡിയോ