ദൈവപുരുഷനായ മോശെ തന്റെ മരണത്തിനു മുമ്പേ യിസ്രായേൽമക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിത്: അവൻ പറഞ്ഞതെന്തെന്നാൽ: യഹോവ സീനായിൽനിന്നു വന്നു, അവർക്കു സേയീരിൽനിന്ന് ഉദിച്ചു, പാരാൻപർവതത്തിൽനിന്നു വിളങ്ങി; ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ അടുക്കൽനിന്നു വന്നു; അവർക്കുവേണ്ടി അഗ്നിമയമായൊരു പ്രമാണം അവന്റെ വലംകൈയിൽ ഉണ്ടായിരുന്നു. അതേ, അവൻ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകല വിശുദ്ധന്മാരും തൃക്കൈയിൽ ഇരിക്കുന്നു. അവർ തൃക്കാൽക്കൽ ഇരുന്നു; അവനിൽനിന്നു തിരുവചനങ്ങൾ പ്രാപിച്ചു. യാക്കോബിന്റെ സഭയ്ക്ക് അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു. ജനത്തിന്റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും കൂടിയപ്പോൾ അവൻ യെശൂരൂനു രാജാവായിരുന്നു. രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ. യെഹൂദായ്ക്കുള്ള അനുഗ്രഹമായിട്ട് അവൻ പറഞ്ഞത്: യഹോവേ, യെഹൂദായുടെ അപേക്ഷ കേട്ട് അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. തന്റെ കൈകളാൽ അവൻ തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരേ നീ അവനു തുണയായിരിക്കേണമേ. ലേവിയെക്കുറിച്ച് അവൻ പറഞ്ഞത്: നിന്റെ തുമ്മീമും ഊറീമും നിൻഭക്തന്റെ പക്കൽ ഇരിക്കുന്നു; നീ മസ്സായിൽവച്ച് പരീക്ഷിക്കയും മെരീബയിൽ നീ കലഹിക്കയും ചെയ്തവന്റെ പക്കൽതന്നെ. അവൻ അപ്പനെയും അമ്മയെയുംകുറിച്ച്: ഞാൻ അവരെ കണ്ടില്ല എന്നു പറഞ്ഞു; സഹോദരന്മാരെ അവൻ ആദരിച്ചില്ല; സ്വന്തമക്കളെന്നോർത്തതുമില്ല. നിന്റെ വചനം അവർ പ്രമാണിച്ചു, നിന്റെ നിയമം കാത്തുകൊൾകയും ചെയ്തു. അവർ യാക്കോബിന് നിന്റെ വിധികളും യിസ്രായേലിന് ന്യായപ്രമാണവും ഉപദേശിക്കും; അവർ നിന്റെ സന്നിധിയിൽ സുഗന്ധധൂപവും യാഗപീഠത്തിന്മേൽ സർവാംഗഹോമവും അർപ്പിക്കും. യഹോവേ, അവന്റെ ധനത്തെ അനുഗ്രഹിക്കേണമേ; അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കേണമേ. അവന്റെ എതിരികളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേല്ക്കാതവണ്ണം അവരുടെ അരകളെ തകർത്തു കളയേണമേ. ബെന്യാമീനെക്കുറിച്ച് അവൻ പറഞ്ഞത്: അവൻ യഹോവയ്ക്കു പ്രിയൻ; തത്സന്നിധിയിൽ നിർഭയം വസിക്കും; താൻ അവനെ എല്ലായ്പോഴും മറച്ചുകൊള്ളുന്നു; അവന്റെ ഗിരികളുടെ മധ്യേ അധിവസിക്കുന്നു.
ആവർത്തനപുസ്തകം 33 വായിക്കുക
കേൾക്കുക ആവർത്തനപുസ്തകം 33
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ആവർത്തനപുസ്തകം 33:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ