അനന്തരം യഹോവ എന്നോടു കല്പിച്ചതുപോലെ നാം തിരിഞ്ഞു ചെങ്കടൽ വഴിയായി മരുഭൂമിയിലേക്കു യാത്ര പുറപ്പെട്ടു; നാം ഏറിയനാൾ സേയീർപർവതത്തെ ചുറ്റിനടന്നു. പിന്നെ യഹോവ എന്നോടു കല്പിച്ചത്: നിങ്ങൾ ഈ പർവതം ചുറ്റിനടന്നതു മതി; വടക്കോട്ടു തിരിവിൻ. നീ ജനത്തോടു കല്പിക്കേണ്ടത് എന്തെന്നാൽ: സേയീരിൽ കുടിയിരിക്കുന്ന ഏശാവിന്റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരിൽക്കൂടി നിങ്ങൾ കടപ്പാൻ പോകുന്നു. അവർ നിങ്ങളെ പേടിക്കും; ആകയാൽ ഏറ്റവും സൂക്ഷിച്ചുകൊള്ളേണം. നിങ്ങൾ അവരോടു പടയെടുക്കരുത്: അവരുടെ ദേശത്തു ഞാൻ നിങ്ങൾക്ക് ഒരു കാൽ വയ്പാൻപോലും ഇടംതരികയില്ല; സേയീർപർവതം ഞാൻ ഏശാവിന് അവകാശമായി കൊടുത്തിരിക്കുന്നു. നിങ്ങൾ അവരോട് ആഹാരം വിലയ്ക്കു വാങ്ങി കഴിക്കേണം; വെള്ളവും വിലയ്ക്കു വാങ്ങി കുടിക്കേണം. നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകല പ്രവൃത്തിയിലും നിന്നെ അനുഗ്രഹിച്ചിരിക്കുന്നു; ഈ മഹാമരുഭൂമിയിൽ നീ സഞ്ചരിക്കുന്നത് അവൻ അറിഞ്ഞിരിക്കുന്നു; ഈ നാല്പതു സംവത്സരം നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരുന്നു; നിനക്കു യാതൊന്നിനും മുട്ടും വന്നിട്ടില്ല.
ആവർത്തനപുസ്തകം 2 വായിക്കുക
കേൾക്കുക ആവർത്തനപുസ്തകം 2
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ആവർത്തനപുസ്തകം 2:1-7
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ