രാജാവും അവന്റെ ആളുകളും യെരൂശലേമിലേക്ക് ആ ദേശത്തെ നിവാസികളായ യെബൂസ്യരുടെ നേരേ പുറപ്പെട്ടു. ദാവീദിന് അവിടെ കടപ്പാൻ കഴികയില്ലെന്നുവച്ച് അവർ ദാവീദിനോട്: നീ ഇവിടെ കടക്കയില്ല; നിന്നെ തടുപ്പാൻ കുരുടരും മുടന്തരും മതി എന്നു പറഞ്ഞു. എന്നിട്ടും ദാവീദ് സീയോൻകോട്ട പിടിച്ചു; അതുതന്നെ ദാവീദിന്റെ നഗരം. അന്നു ദാവീദ് ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാൽ അവൻ നീർപ്പാത്തിയിൽക്കൂടി കയറി ദാവീദിനു വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ എന്നു പറഞ്ഞു. അതുകൊണ്ടു കുരുടരും മുടന്തരും വീട്ടിൽ വരരുത് എന്നൊരു ചൊല്ലു നടപ്പായി. ദാവീദ് കോട്ടയിൽ വസിച്ചു, അതിനു ദാവീദിന്റെ നഗരമെന്നു പേരിട്ടു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലോട്ടും പണിതുറപ്പിച്ചു. സൈന്യങ്ങളുടെ ദൈവമായ യഹോവ തന്നോടുകൂടെയുണ്ടായിരുന്നതുകൊണ്ടു ദാവീദ് മേൽക്കുമേൽ പ്രബലനായിത്തീർന്നു.
2 ശമൂവേൽ 5 വായിക്കുക
കേൾക്കുക 2 ശമൂവേൽ 5
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 ശമൂവേൽ 5:6-10
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ