2 കൊരിന്ത്യർ 8:10-15

2 കൊരിന്ത്യർ 8:10-15 MALOVBSI

ഞാൻ ഇതിൽ എന്റെ അഭിപ്രായം പറഞ്ഞുതരുന്നു; ചെയ്‍വാൻ മാത്രമല്ല, താൽപര്യപ്പെടുവാനും കൂടെ ഒരു ആണ്ട് മുമ്പേ ആദ്യമായി ആരംഭിച്ച നിങ്ങൾക്ക് ഇതു യോഗ്യം. എന്നാൽ താൽപര്യപ്പെടുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്ക് ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന് ഇപ്പോൾ പ്രവൃത്തിയും അനുഷ്ഠിപ്പിൻ. ഒരുത്തനു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവനു ദൈവപ്രസാദം ലഭിക്കും. മറ്റുള്ളവർക്കു സുഭിക്ഷവും നിങ്ങൾക്കു ദുർഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ. സമത്വം ഉണ്ടാവാൻ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുർഭിക്ഷത്തിന് ഉതകേണ്ടതിന് ഇക്കാലം നിങ്ങൾക്കുള്ള സുഭിക്ഷം അവരുടെ ദുർഭിക്ഷത്തിന് ഉതകട്ടെ. “ഏറെ പെറുക്കിയവന് ഏറെയും കുറെ പെറുക്കിയവനു കുറവും കണ്ടില്ല” എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ.