2 കൊരിന്ത്യർ 6:11-18

2 കൊരിന്ത്യർ 6:11-18 MALOVBSI

അല്ലയോ കൊരിന്ത്യരേ, ഞങ്ങളുടെ വായ് നിങ്ങളോടു തുറന്നിരിക്കുന്നു; ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു. ഞങ്ങളുടെ ഉള്ളിൽ നിങ്ങൾക്ക് ഇടുക്കമില്ല, നിങ്ങളുടെ ഹൃദയങ്ങളിൽ അത്രേ ഇടുക്കമുള്ളത്. ഇതിനു പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിപ്പിൻ എന്ന് ഞാൻ മക്കളോട് എന്നപോലെ നിങ്ങളോടു പറയുന്നു. നിങ്ങൾ അവിശ്വാസികളോട് ഇണയല്ലാപ്പിണ കൂടരുത്; നീതിക്കും അധർമത്തിനും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന് ഇരുളോട് എന്തോരു കൂട്ടായ്മ? ക്രിസ്തുവിനും ബെലീയാലിനും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്ക് അവിശ്വാസിയുമായി എന്ത് ഓഹരി? ദൈവാലയത്തിനു വിഗ്രഹങ്ങളോട് എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ട് “അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപെട്ടിരിപ്പിൻ എന്ന് കർത്താവ് അരുളിച്ചെയ്യുന്നു; അശുദ്ധമായത് ഒന്നും തൊടരുത്; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ട് നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു.