ദാവീദ് നോബിൽ പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്നു; അഹീമേലെക് ദാവീദിനെ സംഭ്രമത്തോടെ എതിരേറ്റ് അവനോട്: ആരും കൂടെ ഇല്ലാതെ തനിച്ചുവരുന്നത് എന്ത് എന്നു ചോദിച്ചു. ദാവീദ് പുരോഹിതനായ അഹീമേലെക്കിനോട്: രാജാവ് എന്നെ ഒരു കാര്യം ഏല്പിച്ചു: ഞാൻ നിന്നെ അയയ്ക്കുന്നതും നിന്നോടു കല്പിക്കുന്നതുമായ കാര്യം ഒന്നും ആരും അറിയരുത് എന്നു കല്പിച്ചിരിക്കുന്നു. എന്റെ ബാല്യക്കാർ ഇന്ന സ്ഥലത്തു വരേണമെന്നു ഞാൻ ചട്ടം കെട്ടിയിരിക്കുന്നു. ആകയാൽ നിന്റെ കൈവശം വല്ലതും ഉണ്ടോ? ഒരഞ്ചപ്പം അല്ലെങ്കിൽ തല്ക്കാലം കൈവശമുള്ളതെന്തെങ്കിലും എനിക്കു തരേണം എന്നു പറഞ്ഞു. അതിന് പുരോഹിതൻ ദാവീദിനോട്: വിശുദ്ധമായ അപ്പം അല്ലാതെ സാമാന്യമായത് കൈവശം ഇല്ല; ബാല്യക്കാർ സ്ത്രീകളോട് അകന്നിരിക്കുന്നു എങ്കിൽ തരാമെന്ന് ഉത്തരം പറഞ്ഞു. ദാവീദ് പുരോഹിതനോട്: ഈ മൂന്നു ദിവസമായി സ്ത്രീകൾ ഞങ്ങളോട് അകന്നിരിക്കുന്നു. ഇത് ഒരു സാമാന്യയാത്ര എങ്കിലും ഞാൻ പുറപ്പെടുമ്പോൾ തന്നെ ബാല്യക്കാരുടെ യാത്രക്കോപ്പുകൾ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകൾ എത്ര അധികം ശുദ്ധമായിരിക്കും എന്നു പറഞ്ഞു. അങ്ങനെ പുരോഹിതൻ അവന് വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വയ്ക്കേണ്ടതിനു യഹോവയുടെ സന്നിധിയിൽനിന്നു നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറേ അപ്പം ഇല്ലായിരുന്നു.
1 ശമൂവേൽ 21 വായിക്കുക
കേൾക്കുക 1 ശമൂവേൽ 21
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമൂവേൽ 21:1-6
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ