1 രാജാക്കന്മാർ 19:15-18

1 രാജാക്കന്മാർ 19:15-18 MALOVBSI

യഹോവ അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: നീ പുറപ്പെട്ടു ദമ്മേശെക്കിന്റെ മരുഭൂമി വഴിയായി മടങ്ങിപ്പോക; നീ എത്തുമ്പോൾ ഹസായേലിനെ അരാമിനു രാജാവായിട്ട് അഭിഷേകം ചെയ്ക. നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്യേണം; ആബേൽ-മെഹോലയിൽ നിന്നുള്ള സാഫാത്തിന്റെ മകനായ എലീശായെ നിനക്കു പകരം പ്രവാചകനായിട്ട് അഭിഷേകം ചെയ്കയും വേണം. ഹസായേലിന്റെ വാളിനു തെറ്റിപ്പോകുന്നവനെ യേഹൂ കൊല്ലും; യേഹൂവിന്റെ വാളിനു തെറ്റിപ്പോകുന്നവനെ എലീശാ കൊല്ലും. എന്നാൽ ബാലിനു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരം പേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു.