മൂറും കുന്തുരുക്കവുംകൊണ്ട് വ്യാപാരിയുടെ സകല സുഗന്ധചൂർണങ്ങളും കൊണ്ട്, സുരഭിലമായ ധൂമസ്തംഭംപോലെ മരുഭൂമിയിൽനിന്നു വരുന്നതെന്ത്? ശലോമോന്റെ പല്ലക്കുതന്നെ; ഇസ്രായേലിലെ ബലിഷ്ഠയുവാക്കൾ അറുപതു പേർ അതിന് അകമ്പടിയായുണ്ട്. എല്ലാവരും ഖഡ്ഗധാരികൾ; എല്ലാവരും യുദ്ധവീരന്മാർ. രാത്രിയിൽ ആപത്തു വരാതിരിക്കാൻ അവർ അരയിൽ വാൾ ധരിച്ചിരിക്കുന്നു. ലെബാനോനിലെ മരംകൊണ്ടു ശലോമോൻരാജാവ് തനിക്കൊരു പല്ലക്കുണ്ടാക്കി. വെള്ളികൊണ്ടു കാലുകളും പൊന്നുകൊണ്ടു ചാരും അതിന് അദ്ദേഹം ഉണ്ടാക്കി. യെരൂശലേംപുത്രിമാർ മനോഹരമായി നെയ്തെടുത്ത ചെമ്പട്ടുകൊണ്ട് ഇരിപ്പിടം പൊതിഞ്ഞു.
HLA CHHUANVÂWR 3 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: HLA CHHUANVÂWR 3:6-10
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ