അങ്ങയുടെ അധരങ്ങൾ എന്നെ ചുംബനംകൊണ്ട് പൊതിയട്ടെ; അങ്ങയുടെ പ്രേമം വീഞ്ഞിനെക്കാൾ ശ്രേഷ്ഠം. അങ്ങയുടെ അഭിഷേകതൈലം സുഗന്ധപൂരിതം; അങ്ങയുടെ നാമംതന്നെ തൈലധാരപോലെ സുരഭിലമാണ്; അതിനാൽ കന്യകമാർ അങ്ങയിൽ പ്രേമം പകരുന്നു. നാഥാ, എന്നെയും കൊണ്ടുപോകുക; നമുക്കു വേഗം പോകാം; രാജാവ് തന്റെ മണവറയിലേക്ക് എന്നെ ആനയിച്ചിരിക്കുന്നു; ഞങ്ങൾ അങ്ങയിൽ ആഹ്ലാദിച്ചുല്ലസിക്കും; അങ്ങയുടെ പ്രേമം വീഞ്ഞിനെക്കാൾ മധുരമെന്നു ഞങ്ങൾ വാഴ്ത്തും. അവർ അങ്ങയെ പ്രേമിക്കുന്നത് ഉചിതംതന്നെ.
HLA CHHUANVÂWR 1 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: HLA CHHUANVÂWR 1:2-4
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ