THUPUAN മുഖവുര
മുഖവുര
കൊടിയ അഗ്നിപരീക്ഷണങ്ങൾക്കും പീഡനങ്ങൾക്കും വിധേയരായി വേദന അനുഭവിക്കുന്ന ക്രൈസ്തവവിശ്വാസികൾക്ക് ആത്മധൈര്യവും വിശ്വാസത്തിൽ അടിപതറാതെ ഉറച്ചുനില്‌ക്കുവാനുള്ള ഉൾക്കരുത്തും പകർന്നു കൊടുക്കുന്ന ഗ്രന്ഥമാണ് വെളിപാടു പുസ്‍തകം.
ക്രൈസ്തവേതരർക്കു ദുർഗ്രഹമായ പ്രതീകങ്ങളിൽകൂടി എഴുത്തുകാരൻ വിശ്വാസികൾക്ക് ആവേശവും ആശ്വാസവും പ്രദാനം ചെയ്യുന്നു. സിംഹാസനത്തിലിരിക്കുന്ന കുഞ്ഞാട് രക്ഷയുടെ പരമനാഥനായ യേശുവിന്റെ പ്രതീകമാണ്. ഇതുപോലെ നിറങ്ങൾ, സംഖ്യകൾ, മുദ്രകൾ, ധൂപകലശം, കാഹളം, ഭീകരമൃഗങ്ങൾ മുതലായ പ്രതീകസങ്കല്പങ്ങളിലൂടെ വിഗ്രഹാരാധനയുടെയും അശുദ്ധിയുടെയും കൂത്തരംഗായ മഹാബാബിലോണിന്റെ പതനവും അവളുടെ തിന്മകൾക്കു ലഭിക്കുന്ന ശിക്ഷയുമെല്ലാം എഴുത്തുകാരൻ വർണിച്ചിരിക്കുന്നു.
അന്ത്യനാളുകളിൽ തിന്മയുടെ ശക്തി ക്രിസ്തുവിനും അവിടുത്തെ അനുയായികൾക്കും എതിരെ അതിശക്തമായി പോരാടും. അല്പകാലത്തേക്കുള്ള പീഡനങ്ങൾ സഹിച്ച് അചഞ്ചലവിശ്വാസത്തോടു കൂടി ഉറച്ചുനില്‌ക്കുന്നവർ ക്രിസ്തുവിനോടുകൂടി അന്തിമവിജയം വരിക്കും. പുതിയ ആകാശവും പുതിയ ഭൂമിയും അവർക്കുവേണ്ടി ഒരുക്കപ്പെട്ടിരിക്കുന്നു. സിംഹാസനാരൂഢനായ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സന്നിധിയിൽ അവർ എന്നേക്കും വാഴും. ഇതാണ് വെളിപാടു പുസ്തകത്തിലൂടെ എഴുത്തുകാരൻ ആവിഷ്കരിച്ചിരിക്കുന്ന സന്ദേശം. അത് വിശദീകരിക്കുവാൻ വിവിധ വ്യാഖ്യാനരീതികൾ വേദശാസ്ത്രപണ്ഡിതന്മാർ അവലംബിച്ചിട്ടുണ്ട്.
പ്രതിപാദ്യക്രമം
മുഖവുര 1:1-8
ആദ്യത്തെ ദർശനവും ഏഴുസഭകൾക്കുള്ള കത്തുകളും 1:9-3:22
ഏഴു മുദ്രകളുള്ള പുസ്‍തകം 4:1-8:1
ഏഴുകാഹളങ്ങൾ 8:2-11:19
മഹാസർപ്പവും രണ്ടു മൃഗങ്ങളും 12:1-13:18
വിവിധ ദർശനങ്ങൾ 14:1-15:8
ദൈവത്തിന്റെ ഉഗ്രരോഷം നിറച്ച ഏഴു കലശങ്ങൾ 16:1-21
ബാബിലോണിന്റെ പതനവും മൃഗത്തിന്റെയും കള്ളപ്രവാചകന്റെയും സാത്താന്റെയും പരാജയവും 17:1-20:10
അന്ത്യവിധി 20:11-15
പുതിയ ആകാശവും പുതിയ ഭൂമിയും പുതിയ യെരൂശലേമും 21:1-22:5
ഉപസംഹാരം 22:6-21
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
THUPUAN മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.