ആർ എനിക്കുവേണ്ടി ദുഷ്ടന്മാർക്കെതിരെ എഴുന്നേല്ക്കും? ആർ എനിക്കുവേണ്ടി ദുഷ്കർമികളോടു പോരാടും? സർവേശ്വരൻ എനിക്കു തുണയായിരുന്നില്ലെങ്കിൽ, ഞാൻ മൃതലോകത്ത് എത്തുമായിരുന്നു. എന്റെ കാൽ വഴുതാൻ പോയപ്പോൾ, സർവേശ്വരാ, അവിടുത്തെ സുസ്ഥിരസ്നേഹം എന്നെ താങ്ങി. ഞാൻ ആകുലചിത്തനാകുമ്പോൾ, അവിടുന്ന് എന്നെ ആശ്വസിപ്പിക്കുന്നു. അത് എന്നെ ഉന്മേഷവാനാക്കുന്നു. ദുഷ്ടനിയമംകൊണ്ട് ദുരിതം വിതയ്ക്കുന്ന ഹീനഭരണാധികാരികൾക്ക് അങ്ങയോടു സഖിത്വം സാധ്യമോ? നീതിമാന്മാരെ അപായപ്പെടുത്താൻ അവർ ഒത്തുചേരുന്നു. നിരപരാധിയെ അവർ കൊലയ്ക്കു വിധിക്കുന്നു. എന്നാൽ സർവേശ്വരൻ എന്റെ കോട്ടയും എന്റെ ദൈവവും എന്റെ അഭയശിലയും ആകുന്നു. അവരുടെ തിന്മകൊണ്ടുതന്നെ അവിടുന്ന് അവരെ ശിക്ഷിക്കും. അവരുടെ ദുഷ്ടത നിമിത്തം അവരെ നിർമ്മാർജനം ചെയ്യും. നമ്മുടെ ദൈവമായ സർവേശ്വരൻ അവരെ തുടച്ചുനീക്കും.
SAM 94 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 94:16-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ