SAM 82
82
ദൈവം സർവാധിപതി
ആസാഫിന്റെ സങ്കീർത്തനം
1ദൈവം സ്വർഗീയസഭയിൽ ഉപവിഷ്ടനായിരിക്കുന്നു;
അവിടുന്ന് അവരുടെ ഇടയിൽ ന്യായം വിധിക്കുന്നു.
2നിങ്ങൾ എത്ര കാലം അന്യായമായി വിധിക്കും?
എത്ര കാലം ദുഷ്ടരുടെ പക്ഷം പിടിക്കും?
3എളിയവനും അനാഥനും നീതി പാലിച്ചു കൊടുക്കുവിൻ,
പീഡിതന്റെയും അഗതിയുടെയും അവകാശം സംരക്ഷിക്കുവിൻ;
4ദുർബലനെയും എളിയവനെയും രക്ഷിക്കുവിൻ.
ദുഷ്ടരിൽനിന്ന് അവരെ വിടുവിക്കുവിൻ.
5നിങ്ങൾക്ക് അറിവോ വിവേകമോ ഇല്ല.
നിങ്ങൾ അനീതിയുടെ അന്ധകാരത്തിൽ നടക്കുന്നു.
ധാർമികതയുടെ അടിത്തറ നിങ്ങൾ തകർത്തിരിക്കുന്നു.
6നിങ്ങൾ ദേവന്മാർ എന്നും നിങ്ങൾ അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു.
7എങ്കിലും നിങ്ങൾ മർത്യരെപ്പോലെ മരിക്കും;
ഏതൊരു പ്രഭുവിനെയുംപോലെ വീണുപോകും.
8ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കണമേ;
സർവജനതകളും അങ്ങയുടേതാണല്ലോ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 82: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.