SAM 77:1-9

SAM 77:1-9 MALCLBSI

ഞാൻ ദൈവത്തോടു നിലവിളിക്കുന്നു, ഞാൻ അവിടുത്തോട് ഉച്ചത്തിൽ നിലവിളിക്കുന്നു. എന്റെ കഷ്ടകാലത്ത് ഞാൻ സർവേശ്വരനെ വിളിച്ചപേക്ഷിച്ചു. രാത്രി മുഴുവൻ തളരാതെ ഞാൻ കൈ ഉയർത്തി പ്രാർഥിച്ചു, എങ്കിലും എനിക്ക്, ആശ്വാസം ലഭിച്ചില്ല. ദൈവത്തെ ഓർക്കുന്നു എങ്കിലും ഞാൻ വിലപിക്കുന്നു. ദൈവത്തെ ധ്യാനിച്ചിട്ടും ഞാൻ നിരാശനായിത്തീരുന്നു. അവിടുന്ന് എനിക്ക് ഉറക്കം നല്‌കുന്നില്ല. ഞാൻ വ്യാകുലനായിരിക്കുന്നു; എന്താണു പറയേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ. ഞാൻ കഴിഞ്ഞ കാലത്തെക്കുറിച്ച് ഓർക്കുന്നു. പണ്ടത്തെ വർഷങ്ങളെ ഞാൻ അനുസ്മരിക്കുന്നു. രാത്രിയിൽ ഞാൻ ഗാഢചിന്തയിൽ കഴിയുന്നു. ഞാൻ ധ്യാനിക്കുകയും ആത്മപരിശോധന നടത്തുകയും ചെയ്യുന്നു. സർവേശ്വരൻ എന്നേക്കുമായി തള്ളിക്കളയുമോ? ഇനി ഒരിക്കലും അവിടുന്ന് എന്നിൽ പ്രസാദിക്കയില്ലേ? അവിടുത്തെ അചഞ്ചലസ്നേഹം എന്നേക്കുമായി അറ്റുപോയോ? അവിടുന്നു നമ്മോടു ചെയ്ത വാഗ്ദാനങ്ങൾ നിറവേറ്റുകയില്ലേ? കരുണ കാട്ടാൻ ദൈവം മറന്നുപോയോ? അവിടുന്നു നമ്മോടുള്ള കോപത്താൽ കരുണയുടെ വാതിൽ അടച്ചുകളഞ്ഞുവോ?

SAM 77 വായിക്കുക