എന്റെ ഹൃദയം വേദനിക്കയും എന്റെ മനസ്സ് വ്രണപ്പെടുകയും ചെയ്തപ്പോൾ, ഞാൻ ഭോഷനും അജ്ഞനുമായിരുന്നു. അവിടുത്തെ മുമ്പിൽ ഞാൻ മൃഗത്തെപ്പോലെ ആയിരുന്നു. എന്നിട്ടും ഞാൻ എപ്പോഴും അങ്ങയുടെ കൂടെ ആയിരുന്നു. അവിടുന്ന് എന്റെ വലങ്കൈയിൽ പിടിച്ചിരിക്കുന്നു. അവിടുന്ന് ഉപദേശം നല്‌കി എന്നെ വഴി നടത്തുന്നു. പിന്നീട് അവിടുന്ന് എന്നെ മഹത്ത്വം നല്‌കി സ്വീകരിക്കും. സ്വർഗത്തിൽ അങ്ങല്ലാതെ എനിക്ക് ആരുള്ളൂ. ഭൂമിയിലും അങ്ങയെ അല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ശരീരവും മനസ്സും തളർന്നാലും ദൈവമാണെന്റെ ബലം. എന്നേക്കുമുള്ള എന്റെ ഓഹരിയും അവിടുന്നു തന്നെ. അങ്ങയിൽനിന്ന് അകന്നു നില്‌ക്കുന്നവർ നശിച്ചുപോകും. അങ്ങയോട് അവിശ്വസ്തരായി വർത്തിക്കുന്നവരെ അവിടുന്നു സംഹരിക്കും. ദൈവത്തോടു ചേർന്നു നില്‌ക്കുന്നത് എനിക്ക് എത്ര നല്ലത്. ദൈവമായ സർവേശ്വരനെ ഞാൻ അഭയം പ്രാപിച്ചിരിക്കുന്നു. അവിടുത്തെ സകല പ്രവൃത്തികളെയും ഞാൻ പ്രഘോഷിക്കും.
SAM 73 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 73:21-28
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ