ദൈവം ഇസ്രായേൽജനത്തിനു നല്ലവനാണു നിശ്ചയം. ഹൃദയനൈർമ്മല്യമുള്ളവർക്കുതന്നെ. എന്റെ കാലുകൾ ഇടറാൻ ഭാവിച്ചു; കാലടികൾ വഴുതാൻ തുടങ്ങി. ദുഷ്ടരുടെ ഐശ്വര്യം കണ്ടിട്ട് എനിക്ക് ആ അഹങ്കാരികളോട് അസൂയ തോന്നി. അവർക്കു വേദനകളില്ല; അവർ അരോഗദൃഢഗാത്രരായിരിക്കുന്നു. മറ്റുള്ളവരെപ്പോലെ അവർക്കു കഷ്ടതകളും പീഡനങ്ങളുമില്ല. അതുകൊണ്ട് അവർ അഹങ്കാരം മാലയായി അണിയുന്നു. അക്രമം വസ്ത്രമായി ധരിക്കുന്നു. മേദസ്സു മുറ്റിയ കണ്ണുകൾകൊണ്ട് അവർ അഹന്തയോടെ വീക്ഷിക്കുന്നു. അവരുടെ മനസ്സിലെ ദുഷ്ടവിചാരങ്ങൾക്ക് അന്തമില്ല. അവർ പരിഹാസത്തോടും ദുഷ്ടതയോടുംകൂടി സംസാരിക്കുന്നു. അഹങ്കാരത്തോടെ അവർ ഭീഷണി മുഴക്കുന്നു. അവർ ദൈവത്തിനെതിരെ സംസാരിക്കുന്നു. മനുഷ്യരുടെ ഇടയിൽ ദൂഷണം പറഞ്ഞു നടക്കുന്നു. അതുകൊണ്ട് ജനം അവരിലേക്കു തിരിയുന്നു. അവരിൽ ഒരു കുറ്റവും കാണുന്നില്ല. ദൈവം എങ്ങനെ അറിയും? അത്യുന്നതന് ഇത് എങ്ങനെ അറിയാൻ കഴിയും എന്ന് അവർ പറയുന്നു. ഇങ്ങനെയുള്ളവരാണ് ദുഷ്ടന്മാർ; അവർ എന്നും സുഖലോലുപരായി കഴിയുന്നു. അവർ മേല്‌ക്കുമേൽ ധനം നേടുന്നു. അങ്ങനെയെങ്കിൽ ഞാൻ നിർമ്മലനായി ജീവിച്ചതും നിഷ്കളങ്കതയിൽ കൈ കഴുകിയതും വെറുതെയായി. ഞാൻ നിരന്തരം പീഡിപ്പിക്കപ്പെടുന്നു, പ്രഭാതംതോറും ദണ്ഡനമേല്‌ക്കുന്നു.
SAM 73 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 73:1-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ