ഞാൻ പീഡിതനും ദുഃഖിതനുമാണ്. ദൈവമേ, എന്നെ രക്ഷിച്ചു സുരക്ഷിതസ്ഥാനത്താക്കണമേ. ഞാൻ ദൈവത്തെ പാടിപ്പുകഴ്ത്തും, ഞാൻ കൃതജ്ഞതയോടെ അവിടുത്തെ മഹത്ത്വം പ്രഘോഷിക്കും. അതു കാളയെയോ കൊമ്പും കുളമ്പുമുള്ള കാളക്കൂറ്റനെയോ, യാഗമർപ്പിക്കുന്നതിനെക്കാൾ സർവേശ്വരനു പ്രസാദകരമത്രേ. പീഡിതർ അതു കണ്ട് സന്തോഷിക്കട്ടെ. ദൈവത്തെ ആരാധിക്കുന്നവരേ, നിങ്ങൾ ഉന്മേഷഭരിതരാകുവിൻ. സർവേശ്വരൻ ദരിദ്രരുടെ പ്രാർഥന കേൾക്കുന്നു. ബന്ധനസ്ഥരായ സ്വജനത്തെ അവിടുന്നു മറന്നുകളയുകയില്ല. ആകാശവും ഭൂമിയും സമുദ്രങ്ങളും, അവയിൽ ചരിക്കുന്ന സർവജീവജാലങ്ങളും ദൈവത്തെ പ്രകീർത്തിക്കട്ടെ. ദൈവം സീയോനെ രക്ഷിക്കും; യെഹൂദാനഗരങ്ങൾ അവിടുന്നു വീണ്ടും പണിയും. അവിടുത്തെ ദാസർ അവിടെ പാർത്ത് അതു കൈവശമാക്കും. അവിടുത്തെ ദാസന്മാരുടെ സന്തതികൾ അത് അവകാശമാക്കും. അവിടുത്തെ സ്നേഹിക്കുന്നവർ അവിടെ വസിക്കുകയും ചെയ്യും.
SAM 69 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 69:29-36
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ