SAM 69:14-18

SAM 69:14-18 MALCLBSI

ചേറിൽ താണുപോകാതെ എന്നെ രക്ഷിക്കണമേ. ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കണമേ. ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കണമേ വെള്ളം എന്റെ മീതെ കവിഞ്ഞൊഴുകരുതേ! ആഴം എന്നെ മൂടരുതേ, പാതാളം എന്നെ വിഴുങ്ങരുതേ. സർവേശ്വരാ, എനിക്കുത്തരമരുളണമേ. അവിടുത്തെ അചഞ്ചലസ്നേഹം ശ്രേഷ്ഠമാണല്ലോ. അവിടുന്നെന്നെ കടാക്ഷിക്കണമേ. അവിടുന്നു കരുണാസമ്പന്നനാണല്ലോ. അവിടുന്ന് ഈ ദാസരിൽനിന്നും മറഞ്ഞിരിക്കരുതേ. ഞാൻ കഷ്ടതയിലായിരിക്കുന്നു. വൈകാതെ എനിക്ക് ഉത്തരമരുളണമേ. അവിടുന്ന് എന്റെ അടുത്തുവന്ന് എന്നെ രക്ഷിക്കണമേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കണമേ.

SAM 69 വായിക്കുക