SAM 50:1-10

SAM 50:1-10 MALCLBSI

സർവശക്തൻ, സർവേശ്വരനായ ദൈവം അരുളിച്ചെയ്യുന്നു, കിഴക്കുമുതൽ പടിഞ്ഞാറുവരെയുള്ള ഭൂമി മുഴുവനെയും അവിടുന്നു വിളിക്കുന്നു. സൗന്ദര്യത്തിന്റെ സമ്പൂർണതയായ സീയോനിൽനിന്നു ദൈവം പ്രകാശിക്കുന്നു. നമ്മുടെ ദൈവം വരുന്നു, അവിടുന്നു നിശ്ശബ്ദനായിട്ടല്ല വരുന്നത്. അവിടുത്തെ മുമ്പിൽ സംഹാരാഗ്നിയുണ്ട്. അവിടുത്തെ ചുറ്റും ശക്തമായ കൊടുങ്കാറ്റ് വീശുന്നു. സ്വജനത്തെ ന്യായം വിധിക്കുന്നതു കാണാൻ, അവിടുന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു. “യാഗാർപ്പണത്തിലൂടെ എന്നോട് ഉടമ്പടി ചെയ്ത, എന്റെ ഭക്തന്മാരെ എന്റെ അടുക്കൽ വിളിച്ചു കൂട്ടുവിൻ.” ആകാശം ദൈവത്തിന്റെ നീതി വിളംബരം ചെയ്യുന്നു, അവിടുന്നു തന്നെയാണ് ന്യായാധിപതി. എന്റെ ജനമേ, ശ്രദ്ധിക്കുക, ഞാൻ ഇതാ സംസാരിക്കുന്നു. ഇസ്രായേലേ, ഞാൻ നിനക്കെതിരെ സാക്ഷ്യം നല്‌കും. ഞാൻ ദൈവമാണ്; നിന്റെ ദൈവം. നിന്റെ യാഗങ്ങളെച്ചൊല്ലി ഞാൻ നിന്നെ ശകാരിച്ചില്ല. നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പിലുണ്ട്. നിന്റെ കാളയെയോ നിന്റെ ആട്ടിൻപറ്റത്തിൽ നിന്നു കോലാട്ടുകൊറ്റനെയോ എനിക്കാവശ്യമില്ല. കാട്ടിലെ സകല മൃഗങ്ങളും കുന്നുകളിൽ മേയുന്ന ആയിരമായിരം ആടുമാടുകളും എൻറേതാണ്.

SAM 50 വായിക്കുക