SAM 44:1-8

SAM 44:1-8 MALCLBSI

ദൈവമേ, പൂർവകാലത്ത് ഞങ്ങളുടെ പിതാക്കന്മാർക്കുവേണ്ടി, അവിടുന്നു ചെയ്ത പ്രവൃത്തികൾ അവർ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. ഞങ്ങൾ അവ ശ്രദ്ധിച്ചു കേട്ടിട്ടുമുണ്ട്. അവിടുന്നു സ്വശക്തിയാൽ അന്യജനതകളെ, നിഷ്കാസനം ചെയ്തു സ്വജനത്തെ ഈ മണ്ണിൽ നട്ടു. അന്യജനതകളെ അവിടുന്ന് പീഡിപ്പിച്ചു, എന്നാൽ സ്വജനത്തിന് ഐശ്വര്യം നല്‌കി. വാളുകൊണ്ടല്ല അവർ ദേശം പിടിച്ചടക്കിയത്, കരബലംകൊണ്ടല്ല അവർ വിജയം നേടിയത്. അങ്ങയുടെ ഭുജബലവും മുഖപ്രകാശവും ആണ് അതു സാധ്യമാക്കിയത്. അങ്ങാണ് ഞങ്ങളുടെ രാജാവും ഞങ്ങളുടെ ദൈവവും. ഇസ്രായേൽജനത്തിനു വിജയം നല്‌കുന്നത് അവിടുന്നാണ്. അവിടുത്തെ ശക്തിയാൽ ഞങ്ങൾ ശത്രുക്കളെ തള്ളിയിടുന്നു. ഞങ്ങളെ എതിർക്കുന്നവരെ അവിടുത്തെ സഹായത്താൽ ഞങ്ങൾ ചവിട്ടി മെതിക്കുന്നു. വില്ലിലല്ല ഞങ്ങൾ ആശ്രയിക്കുന്നത്; വാളിനു ഞങ്ങളെ രക്ഷിക്കാനാവുകയില്ല. ശത്രുക്കളുടെ കൈയിൽനിന്ന് അവിടുന്നു ഞങ്ങളെ രക്ഷിച്ചു; ഞങ്ങളെ വെറുക്കുന്നവരെ അവിടുന്നു ലജ്ജിതരാക്കി. ഞങ്ങൾ ദൈവത്തിൽ എന്നും അഭിമാനം കൊള്ളുന്നു; ഞങ്ങൾ അങ്ങേക്കു നിരന്തരം സ്തോത്രം അർപ്പിക്കുന്നു.

SAM 44 വായിക്കുക