ദുഷ്കർമികൾ നിമിത്തം നീ അസ്വസ്ഥനാകേണ്ടാ; അധർമികളോട് അസൂയപ്പെടുകയും വേണ്ടാ. പുല്ലുപോലെ അവർ പെട്ടെന്ന് ഉണങ്ങിക്കരിയും; ഇളംചെടിപോലെ അവർ വാടിപ്പോകും. സർവേശ്വരനിൽ വിശ്വാസമർപ്പിക്കുക നന്മ പ്രവർത്തിക്കുക. അപ്പോൾ നിനക്കു ദേശത്തു സുരക്ഷിതനായി വസിക്കാം. സർവേശ്വരനിൽ ആനന്ദിക്കുക. അവിടുന്നു നിന്റെ ആഗ്രഹങ്ങൾ നിറവേറ്റും. നിന്നെത്തന്നെ സർവേശ്വരനെ ഭരമേല്പിക്കുക; അവിടുന്നു നിനക്കുവേണ്ടി പ്രവർത്തിക്കും. അവിടുന്നു നിന്റെ നീതിയെ പകൽവെളിച്ചം പോലെയും നിന്റെ പരമാർഥതയെ മധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും. സർവേശ്വരന്റെ മുമ്പിൽ സ്വസ്ഥനായിരിക്കുക. അവിടുന്നു പ്രവർത്തിക്കാൻവേണ്ടി ക്ഷമയോടെ കാത്തിരിക്കുക. ധനം നേടുന്നവനെക്കുറിച്ചോ ചതി കാട്ടുന്നവനെക്കുറിച്ചോ നീ അസ്വസ്ഥനാകേണ്ടാ.
SAM 37 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 37:1-7
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ