നീതിനിഷ്ഠരേ, സർവേശ്വരനിൽ ആനന്ദിക്കുവിൻ; അവിടുത്തെ സ്തുതിക്കുന്നതു നീതിമാന്മാർക്കു യുക്തമാണല്ലോ. കിന്നരം മീട്ടി സർവേശ്വരനെ സ്തുതിക്കുവിൻ; പത്തു കമ്പിയുള്ള വീണ മീട്ടി സ്തോത്രഗാനം ആലപിക്കുവിൻ. സർവേശ്വരന് ഒരു പുതിയ പാട്ടുപാടുവിൻ; ആർപ്പുവിളിയോടെ വിദഗ്ദ്ധമായി തന്ത്രി മീട്ടുവിൻ. സർവേശ്വരന്റെ വചനം സത്യവും അവിടുത്തെ പ്രവൃത്തി വിശ്വസനീയവുമാണ്. നീതിയും ന്യായവും അവിടുന്ന് ഇഷ്ടപ്പെടുന്നു; ഭൂമി അവിടുത്തെ അചഞ്ചലസ്നേഹം കൊണ്ടു നിറഞ്ഞിരിക്കുന്നു. തന്റെ വചനത്താൽ സർവേശ്വരൻ ആകാശത്തെ സൃഷ്‍ടിച്ചു; അവിടുത്തെ കല്പനയാൽ വാനഗോളങ്ങൾ ഉണ്ടായി. അവിടുന്നു സമുദ്രജലത്തെ ഒരുമിച്ചുകൂട്ടി; ആഴികൾക്ക് അവിടുന്നു കലവറ തീർത്തു. ഭൂമി മുഴുവൻ സർവേശ്വരനെ ഭയപ്പെടട്ടെ; ഭൂവാസികൾ മുഴുവനും അവിടുത്തെ മുമ്പിൽ ഭയഭക്തിയോടെ നില്‌ക്കട്ടെ. അവിടുന്നു കല്പിച്ചു; പ്രപഞ്ചം ഉണ്ടായി. അവിടുന്ന് ആജ്ഞാപിച്ചു; അതു സ്ഥാപിതമായി. സർവേശ്വരൻ അന്യജനതകളുടെ ആലോചനകൾ വിഫലമാക്കുന്നു; അവരുടെ പദ്ധതികൾ അവിടുന്നു നിഷ്ഫലമാക്കുന്നു. സർവേശ്വരന്റെ പദ്ധതികൾ ശാശ്വതമായിരിക്കും; അവിടുത്തെ നിരൂപണങ്ങൾ എന്നേക്കും നിലനില്‌ക്കും.
SAM 33 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 33:1-11
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ